വീട്ടിനകത്തും മാസ്‌ക് ധരിക്കണം; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം

Update: 2021-04-27 01:05 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ അതീവ വ്യാപനം ചെറുക്കാന്‍ വീട്ടിനകത്തും മാസ്‌ക് ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരമൊരു സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സ്വയം മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.


നിലവിലെ കോവിഡ് അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് കേന്ദ്രം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അനാവശ്യമായ പരിഭ്രാന്തി ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം വരുത്തും. പരിഭ്രാന്തി മൂലം നിരവധി പേര്‍ ആശുപത്രി കിടക്കകള്‍ കൈവശം വെയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മാത്രം ആശുപത്രിയില്‍ പ്രവേശനം നേടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.


രാജ്യത്ത് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാണെന്നും എന്നാല്‍ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശത്ത് നിന്ന് ഓക്സിജന്‍ ടാങ്കറുകള്‍ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ നടപടികള്‍ ആരംഭിച്ചവെന്നും സര്‍ക്കാര്‍ പറഞ്ഞു.




Tags:    

Similar News