കോഴിക്കോട്: അഞ്ചാം പനി പടരുന്ന നാദാപുരത്ത് ആകെ രോഗികളുടെ എണ്ണം 23 ആയി.
നാദാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ ഓരോ കുട്ടികളിലും വാര്‍ഡ് നാലില്‍ രണ്ട് കുട്ടികളിലും വാര്‍ഡ് ആറില്‍ ഏഴു കുട്ടികളിലും വാര്‍ഡ് ഏഴില്‍ ആറു കുട്ടികളിലും വാര്‍ഡ് 11 ല്‍ ഒന്ന്, വാര്‍ഡ് 13 ല്‍ ഒന്ന്, വാർഡ് 17 ൽ ഒന്ന്, വാര്‍ഡ് 19 ല്‍ രണ്ട്, വാര്‍ഡ് 21 ല്‍ ഒന്നുൾപ്പടെ ഇതുവരെ 23 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് ആരോഗ്യ പ്രവർത്തകർ 245 വീടുകളിൽ നേരിട്ട് ബോധവത്കരണം നടത്തി. ഡോർ ടു ഡോർ ക്യാമ്പയനിന്റെ ഭാഗമായി
വാക്‌സിൻ എടുക്കാത്ത നാലു കുട്ടികളുടെ വീടുകളിൽ പോയി അഞ്ചാം പനിക്കെതിരെയുള്ള വാക്സിൻ നൽകി.
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഖതീബുമാർ,മഹല്ലുപ്രതിനിധികൾ, അമ്പലക്കമ്മിറ്റി പ്രതിനിധികൾ എന്നിവരുടെ യോഗം ജനുവരി 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരാൻ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.