ക്ഷീര വികസന വകുപ്പിന്റെ മാധ്യമഅവാര്‍ഡിന് അപേക്ഷിക്കാം

Update: 2021-01-23 06:10 GMT

തിരുവനന്തപുരം: ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. മികച്ച പത്ര റിപോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ റിപോര്‍ട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി/മാഗസിന്‍ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍) തുടങ്ങിയ എന്‍ട്രികള്‍ പൊതുവിഭാഗത്തില്‍ നിന്ന് സ്വീകരിക്കും.

ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഫീച്ചര്‍ ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫി (അതിജീവനം ക്ഷീരമേഖലയിലുടെ എന്ന വിഷയത്തില്‍) എന്നീ വിഭാഗങ്ങളില്‍ എന്‍ട്രികള്‍ അയക്കാം. 2020 ജനുവരി ഒന്നുമുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ചവയായിരിക്കണം. മത്സരം സംബന്ധിച്ച നിബന്ധനകളും അപേക്ഷാ ഫോമിന്റെ മാതൃകയും വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും (www.dairydevelopment.kerala.gov.in) ലഭിക്കും.

വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍ ജനുവരി 29 ന് വൈകിട്ട് അഞ്ചിനകം കെ.ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ, തിരുവന്തപുരം 695 004 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9446376988, 9745195922.

Tags:    

Similar News