മെഡിക്കല്‍ പി ജി അഖിലേന്ത്യ ക്വാട്ട;പ്രവേശന നടപടി ഇന്നുമുതല്‍

Update: 2022-09-15 04:46 GMT

തിരുവനന്തപുരം: മെഡിക്കല്‍ പി ജി അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന നടപടി ഇന്നു തുടങ്ങും. മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി www.mcc.nic.in വെബ്‌സൈറ്റിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ കൗണ്‍സലിങ്ങിന് രജിസ്‌ട്രേഷനും ഫീസടക്കലും ഈ മാസം 23 വരെ നടത്താം. 20 മുതല്‍ 25 വരെ ചോയ്‌സ് ഫില്ലിങ്/ ലോക്കിങ് എന്നിവ അനുവദിക്കും. 28ന് ആദ്യ അലോട്ട്‌മെന്റ് നടക്കും.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ 29 മുതല്‍ ഒക്ടോബര്‍ നാലുവരെ കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഒക്ടോബര്‍ 10 മുതല്‍ 14 വരെ രണ്ടാംഘട്ട അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ നടക്കും. 11 മുതല്‍ 14 വരെ ചോയ്‌സ് ഫില്ലിങ്/ലോക്കിങും, 19ന് അലോട്ട്‌മെന്റും ഉണ്ടാകും.20 മുതല്‍ 26 വരെ കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. 31 മുതല്‍ നവംബര്‍ നാലുവരെ മോപ്അപ് റൗണ്ട് രജിസ്‌ട്രേഷന്‍. നവംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ ചോയ്‌സ് ലോക്കിങ്/ഫില്ലിങ്. ഒമ്പതിന് അലോട്ട്‌മെന്റ്.പത്ത് മുതല്‍ 14 വരെ റിപ്പോര്‍ട്ട് ചെയ്യാം.

മോപ്അപിന് ശേഷം ഒഴിവുകളിലേക്ക് സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്ട്‌മെന്റ് നടത്തുന്നതാണ്. മോപ്അപ് റൗണ്ടിലെ ചോയ്‌സ് ഫില്ലിങ് അടിസ്ഥാനപ്പെടുത്തി 17ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ക്ക് പുറമെ കേന്ദ്ര സര്‍വകലാശാലകള്‍/കല്‍പിത സര്‍വകലാശാലകള്‍, എഎഫ്എംഎസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ പിജി സീറ്റുകളിലേക്കും ഇതോടൊപ്പം അലോട്ട്‌മെന്റ് നടത്തും.



Tags:    

Similar News