മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് പ്രതിമയെ വിവാഹം ചെയ്തു നല്‍കി
അവിവാഹിതനായി മരണപ്പെട്ടാല്‍ ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താനാവില്ല. എന്നാല്‍ ഇയാളുമായി വിവാഹം നടത്തി ഒരു പെണ്‍കുട്ടിയുടെയും ഭാവി നശിപ്പിക്കാന്‍ ആഗ്രഹിക്കുമില്ല, അതു കൊണ്ടാണ് പ്രതിമയെ വിവാഹം ചെയ്തു നല്‍കിയതെന്ന് വീട്ടുകാര്‍ പറയുന്നു.
ലഖ്‌നൗ: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് കുടുംബം പ്രതിമയെ വിവാഹം ചെയ്തു നല്‍കി. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ മാനസിക വെല്ലുവിളി നേരിടുന്ന 32കാരനാണ് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രതിമയെ വിവാഹം ചെയ്യേണ്ടിവന്നത്. ചെറിയരീതിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പഞ്ച് രാജ് എന്ന യുവാവിന് വിദ്യാഭ്യാസമോ,ജോലിയോ ഇല്ല. അവിവാഹിതനായി മരണപ്പെട്ടാല്‍ ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താനാവില്ല. എന്നാല്‍ ഇയാളുമായി വിവാഹം നടത്തി ഒരു പെണ്‍കുട്ടിയുടെയും ഭാവി നശിപ്പിക്കാന്‍ ആഗ്രഹിക്കുമില്ല, അതു കൊണ്ടാണ് പ്രതിമയെ വിവാഹം ചെയ്തു നല്‍കിയതെന്ന് വീട്ടുകാര്‍ പറയുന്നു.
മകന്‍ അവിവാഹിതനായി മരിച്ചാല്‍ അവന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു..' എന്നാണ് പഞ്ച് രാജിന്റെ പിതാവ് ശിവ് മോഹന്‍ പല്‍ പറയുന്നത്. റെയില്‍വെ ജീവനക്കാരനായി വിരമിച്ച ഇയാളുടെ പന്ത്രണ്ട് മക്കളില്‍ എട്ടാമത്തെയാളാണ് പഞ്ച് രാജ്. മകന്റെ മരണാനന്തരജീവിതം നല്ലതാകാന്‍ പ്രതിമയെ വിവാഹം ചെയ്തു നല്‍കാന്‍ ചില പുരോഹിതന്മാര്‍ ഉപദേശിച്ചു. അവരുടെ നിര്‍ദേശ പ്രകാരം തന്നെ വിവാഹവും നടത്തി എന്നാണ് പിതാവ് പറഞ്ഞത്. പ്രതിമയുമായുള്ള വിവാഹത്തിന് പഞ്ച് രാജ് ആദ്യം തയ്യാറായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് അച്ഛന്റെ സന്തോഷത്തിനായി സമ്മതം മൂളുകയായിരുന്നു.