പെരിന്തല്‍മണ്ണയില്‍ മധ്യവയസ്‌ക്കന്‍ കുത്തേറ്റുമരിച്ചു

Update: 2025-04-14 04:24 GMT
പെരിന്തല്‍മണ്ണയില്‍ മധ്യവയസ്‌ക്കന്‍ കുത്തേറ്റുമരിച്ചു

പെരിന്തല്‍മണ്ണ: ആലിപ്പറമ്പില്‍ മധ്യവയസ്‌ക്കന്‍ കുത്തേറ്റു മരിച്ചു. ആലിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പുത്തന്‍ വീട്ടില്‍ സുരേഷ്ബാബു (53) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10:30ഓടെയാണ് സംഭവം. ബന്ധുവും അയല്‍വാസിയുമായ പുത്തന്‍ വീട്ടില്‍ സത്യനാരായണ(53)നെ പെരിന്തല്‍മണ്ണ പോലിസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2023ല്‍ സുരേഷ് ബാബുവും സത്യനാരായണനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സുരേഷ് ബാബുവിന്റെ അമ്മയുടെ അമ്മാമന്റെ മകനാണ് പ്രതി സത്യനാരായണന്‍.

Similar News