മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചരണം വാസ്തവ വിരുദ്ധം; മന്ത്രി ജെ ചിഞ്ചുറാണി
പാലിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവിശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: മില്‍മ പാല്‍ വില ഉയര്‍ത്തുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ഇന്ത്യയില്‍ പാല്‍ സംഭരണത്തില്‍ പരമാവധി വില നല്‍കുന്ന സംസ്ഥാനമാണ് കേരളം. പാല്‍ മിച്ചസംസ്ഥാനമെന്ന പദവിയുടെ തൊട്ടരികില്‍ നില്‍ക്കുന്നു. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ പാല്‍ സംഭരണവില കൂടുതലായതിനാല്‍ സംസ്ഥാനത്തേക്ക് പുറമേ നിന്ന് പാല്‍ വരാനുള്ള സാധ്യത ഏറെയാണ്.
കര്‍ഷകരെ സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടാന്‍ തീറ്റ ചെലവ് കുറക്കാന്‍ വേണ്ട നടപടിയാണ് അഭികാമ്യം. വരുമാനം കൂട്ടാന്‍ പാല്‍ വില ഉയര്‍ത്തല്‍ പ്രായോഗിക സമീപനമല്ല. പാല്‍ വില ഉയര്‍ത്തുന്ന കാര്യം സംസ്ഥാനന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്നും മന്ത്രി അറിയിച്ചു.
പാലിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവിശ്യപ്പെട്ടിരുന്നു. കാലിത്തീറ്റക്ക് വില വര്‍ധിച്ചതായും ചെയര്‍മാര്‍ സൂചിപ്പിച്ചിരുന്നു.