പീഡനക്കേസ് ഒതുക്കാന്‍ മന്ത്രി ഇടപെട്ടു; ആരോപണം ആവര്‍ത്തിച്ച് ഒളിപ്യന്‍ മയൂഖ ജോണി

Update: 2021-07-08 15:18 GMT
തൃശൂര്‍: സുഹൃത്തായ യുവതിയെ പീഡനത്തിനിരയാക്കിയ കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രിതല ഇടപെടലുണ്ടായെന്ന് ആവര്‍ത്തിച്ച് ഒളിംപ്യന്‍ മയൂഖ ജോണി. ഒരു മന്ത്രി ഇടപെട്ടെന്ന് ഇപ്പോഴും പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നില്ല. ആളൂര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ ഇടപെടലിനെ പറ്റി പറഞ്ഞിരുന്നുവെന്നും മയൂഖ ജോണി വ്യക്തമാക്കി.


കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസുമായി സംസാരിച്ചു . ഡി ജി പിയെയും െ്രെകം ബ്രാഞ്ച് മേധാവിയെയും നേരില്‍ കണ്ട് കാര്യം ബോധ്യപ്പെടുത്തിയെന്ന് മയൂഖ ജോണി പറഞ്ഞു.




Tags:    

Similar News