ധാര്‍മികതയുടെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണം: ചെന്നിത്തല

Update: 2020-09-11 15:04 GMT

തിരുവനന്തപുരം: ധാര്‍മികത അല്‍പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മന്ത്രി കെ ടി ജലീല്‍ ഒരു നിമിഷം പാഴാക്കാതെ രാജിവച്ച് ഇറങ്ങിപ്പോവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. ഈ സംഭവം കേരളത്തിന് നാണക്കേടാണ്. തുടര്‍ച്ചയായി ക്രമിനല്‍ കുറ്റം ചെയ്യുന്ന മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. തോറ്റ കുട്ടികളെ ജയിപ്പിച്ചുകൊണ്ട് ക്രിമിനല്‍ കുറ്റം മന്ത്രി നടത്തിയപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദമുണ്ടായപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും ജലീലിനെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത്. അഴിമതിയില്‍ മുങ്ങിത്താഴ്ന്ന ഈ സര്‍ക്കാര്‍ എല്ലാ വിധ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും കുടപിടിച്ചു കൊടുക്കുകയാണ്. നിമയവാഴ്ച ഉറപ്പാക്കുകയും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ് ഇതൊക്കെ ചെയ്യുന്നത്. ധാര്‍മികത മുഴുവന്‍ കളഞ്ഞു കുളിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ജലീലിനെ മുഖ്യമന്ത്രി എത്രകാലം സംരക്ഷിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

K T Jaleel should resign: Chennithala




Tags:    

Similar News