വിഴിഞ്ഞം തുറമുഖത്ത് മാര്‍ഗരേഖ പാലിക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Update: 2020-05-11 15:13 GMT

തിരുവനന്തപുരം: ജില്ലയിലെ മല്‍സ്യബന്ധന തുറമുഖങ്ങളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗരേഖകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇത് സംബന്ധിച്ച് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖത്ത് ആവശ്യത്തിന് കൗണ്ടര്‍ സ്ഥാപിക്കണം. സ്ത്രീകള്‍ക്കായി പ്രത്യേക കൗണ്ടര്‍ ആരംഭിക്കണം. അനധികൃതമായി ഉടമ്പടികാര്‍, ലേലക്കാര്‍ എന്നിവര്‍ തുറമുഖത്തില്‍ കയറാന്‍ പാടുള്ളതല്ല. മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഏപ്രില്‍ 10ന് സംസ്ഥാനം ഇളവ് അനുവദിച്ചു. അഞ്ച് തൊഴിലാളികളുള്ള ചെറുവള്ളങ്ങള്‍ അനുവദിച്ചു. ഇപ്പോള്‍ പൂര്‍ണ തോതില്‍ മല്‍സ്യബന്ധനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കലക്ടര്‍ അനുകുമാരി, റൂറല്‍ എസ് പി. ബി. അശോക്, ഡിസിപി കറുപ്പുസ്വാമി, തുറമുഖ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News