മുസ്‌ലിം ലീഗ് നടത്തുന്നത് സമുദായ വഞ്ചനയെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

ചില പണ്ഡിതന്‍മാരെ പേരെടുത്ത് പറയാതെ വിമര്‍ശിക്കാന്‍ മാത്രമാണ് മുസ്‌ലിം ലീഗ് സമ്മേളനം നടത്തിയിട്ടുള്ളത്.

Update: 2021-12-10 10:54 GMT

താനൂര്‍: മുസ്‌ലിം ലീഗ് നടത്തുന്നത് സമുദായ വഞ്ചനയാണെന്നും കോഴിക്കോട് കഴിഞ്ഞ ദിവസം നടത്തിയ സമ്മേളനം അതിന്റെ തെളിവാണെന്നും മന്ത്രി വി അബ്ദുറഹിമാന്‍. താനൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ വിമര്‍ശനം. ചില പണ്ഡിതന്‍മാരെ പേരെടുത്ത് പറയാതെ വിമര്‍ശിക്കാന്‍ മാത്രമാണ് മുസ്‌ലിം ലീഗ് സമ്മേളനം നടത്തിയിട്ടുള്ളത്.

വഖഫ് സ്വത്ത് കയ്യേറ്റം നടത്തുന്നതിനെക്കുറിച്ചോ അപഹരിക്കുന്നതിനെക്കുറിച്ചോ ലീഗ് സമ്മേളനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. മത സംഘടനകളെ ഭിന്നിപ്പിക്കുകയാണ് മുസ്‌ലിം ലീഗ് ചെയ്യുന്നത്. സമുദായത്തിന്റെ അട്ടിപ്പേര്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഏറ്റെടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നത് സമുദായത്തിനെതിരല്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ ആവര്‍ത്തിച്ചു. വഖഫ് ബോര്‍ഡിലെ അഴിമതി പുറത്തു വരാതിരിക്കാനാണ് മുസ്‌ലിം ലീഗ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. നിലവിലുള്ള ഒഴിവുകളിലും പുതുതായി സൃഷ്ടിച്ച തസ്തികകളിലും കഴിവുള്ള ആളുകളെ നിയമിക്കും. അത് മുസ്‌ലിം സമുദായ വിശ്വാസികള്‍ മാത്രമാകണമെന്ന് പിഎസ്‌സിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News