പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ കൂട്ടബലാല്‍സംഗം ചെയ്തു;ബസ് ജീവനക്കാര്‍ അറസ്റ്റില്‍

Update: 2022-06-08 06:19 GMT

ബിഹാര്‍: ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ വെച്ച് ബലാല്‍സംഗം ചെയ്ത കേസില്‍ ബസ് ജീവനക്കാര്‍ അറസ്റ്റില്‍.ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കണ്ടക്ടറെയും സഹായിയെയും പാലിസ് അറസ്റ്റ് ചെയ്തു.ഡ്രൈവര്‍ ഒളിവിലാണ്.

പട്‌നയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സഹായി തന്നെ ബസില്‍ ഇരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മാറ്റി.ലഹരി കലര്‍ത്തിയ പാനീയം കുട്ടിക്ക് കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. മയക്കത്തിലായ പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബസില്‍ ഉപേക്ഷിച്ച ശേഷം അക്രമികള്‍ ഓടിപ്പോവുകയും ചെയ്തു. ബോധം വന്നപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ച് ആളെ കൂട്ടുകയും തുടര്‍ന്ന് വഴിയാത്രക്കാരാണ് കുട്ടിയെ ബസില്‍ നിന്നും രക്ഷപ്പെടുത്തിയത്. പിന്നീട് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചു.

Tags:    

Similar News