
പാലക്കാട്: പാലക്കാട് നിന്നും തൃശൂരില്‍ നിന്നും കാണാതായ കൂട്ടുകാരികളായ മൂന്നു വിദ്യാര്‍ഥിനികളെയും കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് പോലിസ് അറിയിച്ചു. 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടികള്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്. ബന്ധുക്കള്‍ ഷൊര്‍ണൂര്‍ പോലിസിലും ചെറുതുരുത്തി പോലിസിലും പരാതി നല്‍കിയിരുന്നു.