നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാതെ തറയില്‍ ഇരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു.

Update: 2024-10-04 07:14 GMT

മലപ്പുറം: നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാതെ തറയില്‍ ഇരിക്കുമെന്ന് പി വി അന്‍വര്‍ എം എല്‍ എ. തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു. ''തന്നെ മാറ്റാനുള്ള ആഗ്രഹം സിപിഎമ്മിന്റേതാണ്. എവിടെ ഇരിക്കണമെന്ന് ഞാനാണ് തീരുമാനിക്കുക. തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കാനും ഒരുക്കമാണ്. എനിക്കിരിക്കാന്‍ വേറെ സീറ്റു വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് കൊടുക്കും'' അന്‍വര്‍ പറഞ്ഞു.

തനിക്കെതിരെ കേസുകളുടെ കുത്തൊഴുക്കാണെന്നും ഏറ്റവും ചുരുങ്ങിയത് 100 കേസെങ്കിലും വരാമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ എല്‍എല്‍ബി പഠിക്കാന്‍ തീരുമാനിക്കുകയാണെന്നും, എന്നാല്‍ സ്വന്തം കേസുകള്‍ തനിക്ക് തന്നെ വാദിക്കാമല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.

Tags:    

Similar News