എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാം; ആശാ ലോറന്‍സ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കിയതിനെതിരേ മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. നേരത്തെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയിരുന്നു. അതേ സമയം ചികിത്സയിലിരിക്കെ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം എം ലോറന്‍സ് പറഞ്ഞിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് നല്‍കുന്നത് മഹത്തരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ലോറന്‍സ് കഴിഞ്ഞ സെപ്തംബര്‍ 21നാണ് അന്തരിച്ചത്. മൂന്നു മാസമായി മോര്‍ച്ചറിയിലാണ് മൃതദേഹം. നിലവില്‍ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹം പഠനാവശ്യത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതും കോടതിയില്‍ പോയതും മകള്‍ ആശ ലോറന്‍സായിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് മകന്‍ സജീവനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.