എം എം ലോറന്‍സിന്റെ സംസ്‌കാരം: പെണ്‍മക്കളുടെ പുന:പരിശോധനാ ഹരജിയും തള്ളി

Update: 2025-04-11 17:37 GMT
എം എം ലോറന്‍സിന്റെ സംസ്‌കാരം: പെണ്‍മക്കളുടെ പുന:പരിശോധനാ ഹരജിയും തള്ളി

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ നല്‍കിയ പുന:പരിശോധനാ ഹരജിയും ഹൈക്കോടതി തള്ളി. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹരജിയാണ് അതേ ബെഞ്ചു തന്നെ തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇതിനെതിരായ പ്രത്യേകാനുമതി ഹരജി സുപ്രീം കോടതിയും തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.


Similar News