ആൾക്കൂട്ട ആക്രമണം: പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർക്കെതിരേ ഹരജി

Update: 2019-07-27 16:01 GMT

പട്‌ന: രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ മികച്ചപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കാണിച്ച് ആൾക്കൂട്ട ആക്രമണത്തിനെതിരേ പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകരായ 49 പേര്‍ക്കെതിരെ ബിഹാര്‍ കോടതിയില്‍ ഹര്‍ജി. ബിഹാറിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

സുധീര്‍കുമാര്‍ ഓജ എന്നയാളാണ് ഹരജി നല്‍കിയത്. കത്തില്‍ ഒപ്പിട്ട 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ പ്രമുഖരായ 49 ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം രാജ്യത്ത് നടക്കുന്ന ദാരുണസംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അപര്‍ണാ സെന്‍, രേവതി തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിരുന്നു.

Similar News