ബീഹാറില്‍ മരിച്ച കുഞ്ഞുങ്ങള്‍ കാത്തിരിക്കുക ! ശിഖര്‍ ധവാന് ശേഷം മോദി നിങ്ങളെ ഓര്‍ക്കും മോദിയുടെ ട്വീറ്റിനെതിരേ വിമര്‍ശനം

Update: 2019-06-21 15:06 GMT

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 100ലധികം കുഞ്ഞുങ്ങള്‍ മരിച്ച സംഭവം രാജ്യത്ത് ആശങ്ക പരത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നു. ബിഹാറിലെ മുസഫര്‍പൂരില്‍ 120ലധികം കുട്ടികള്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കാനിടയായ സംഭവം കത്തിനില്‍ക്കുമ്പോള്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ കൈയ്ക്ക് പറ്റിയ ഉളുക്ക് ഭേദമാകട്ടെയെന്ന നരേന്ദ്രമോദിയുടെ ട്വീറ്റാണ് ട്വിറ്ററൈറ്റുകള്‍ ചര്‍ച്ചയാക്കുന്നത്. മസ്തിഷ്‌ക ജ്വരത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറാവാത്ത മോദി, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാകാന്‍ ആശംസ നേര്‍ന്നതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത്. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ ധ്രുവ് റാഠിയടക്കമുള്ളവര്‍ മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.


Full View

ഒടുക്കം ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്യാന്‍ മോദി സമയം കണ്ടെത്തിയിരിക്കുന്നു.ശിഖര്‍ ധവാന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചിരിക്കുന്നു. മരിച്ച കുട്ടികള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു' ധ്രുവ് റാഠിയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെയാണ്.


കൂടാതെ പല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ചിലര്‍ തിരഞ്ഞെടുക്കുമ്പോള്‍ മനസ്സാക്ഷിയുള്ളവരെ തിരഞ്ഞെടുക്കണമെന്നും പ്രധാനമന്ത്രിയാക്കണമെന്നും അഭിപ്രായപ്പെടുന്നു. മോദി വയലിന്‍ വായിക്കുന്ന ചിത്രവും മരിച്ച കുട്ടികളുടെ ചിത്രവും വച്ചാണ് ചില ട്വീറ്റുകള്‍.



 


പ്രിയപ്പെട്ട ധവാന്‍, പിച്ച് നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് തിരികെ വരാനും രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നേടി തരാനും കഴിയട്ടെ എന്നായിരുന്നു ധവാന് ആശംസ നേര്‍ന്നു കൊണ്ടുള്ള മോദിയുടെ ട്വീറ്റ്.


Similar News