കൊച്ചി: ചലച്ചിത്രതാരം മോഹന്‍ലാലിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വറന്റൈന് കാലാവധി കഴിഞ്ഞ് കൊവിഡ് നെഗറ്റായതോടെ കൊച്ചിയില്‍ തന്നെയുള്ള മാതാവിനെ അദ്ദേഹത്തിനു കാണാന്‍ കഴിയും. നാലുമാസത്തിന് ശേഷമാണ് ചെന്നൈയില്‍ നിന്ന് ജൂലൈ 20ഓടെ മോഹന്‍ലാല്‍ കേരളത്തിലെത്തിയത്. തുടര്‍ന്നു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.വിവിധ ചാനലുകളിലെ ഓണം പരിപാടികളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ തിരികെ ചെന്നൈയിലേക്ക് പോവുമെന്നാണു റിപോര്‍ട്ട്. പുതിയ ചിത്രമായ ദൃശ്യം 2 സെപ്തംബര്‍ 7നു ചിത്രീകരണം ആരംഭിക്കും. ജിത്തു ജോസഫ് തയ്യാറാക്കുന്ന ചിത്രം കൊവിഡ് ഭീഷണി മാറിയാല്‍ ഡിസംബറില്‍ റിലീസ് ചെയ്തേക്കും.