എംഎസ്എം ജില്ലാ ഹൈസെക്ക് സമ്മേളനം രണ്ടിന് അരീക്കോട്
ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ധാര്‍മിക മൂല്യങ്ങളുള്ള ഒരു തലമുറയെ വര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്
മലപ്പുറം: ഉണരേണ്ട കാലം; ഉണര്‍ത്തേണ്ട പാഠം എന്ന പ്രമേയത്തില്‍ എംഎസ്എം മര്‍കസുദഅവ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി നടത്തുന്ന വിദ്യാര്‍ഥി കാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം ഹൈസെക്ക് ജനുവരി 2 ഞായര്‍ അരീക്കോട് ഈസ്റ്റ് വടക്കുമുറിയിലെ സാഗര്‍ ഈസ്റ്റ് അവന്യൂവില്‍ നടക്കും. ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ധാര്‍മിക മൂല്യങ്ങളുള്ള ഒരു തലമുറയെ വര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അറുനൂറിലധികം വരുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടി കെഎന്‍എം മര്‍ക്കസുദഅവ മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് ഡോ. യു പി യഹിയഖാന്‍ ഉദ്ഘാടനം ചെയ്യും. കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ്, ഐഎസ്എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, എംജിഎം ജില്ലാ സെക്രട്ടറി താഹിറ ടീച്ചര്‍ മോങ്ങം, ജില്ലാ സെക്രട്ടറി ലുത്ഫ അരീക്കോട് പങ്കെടുക്കും. എംഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി,ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, മോട്ടിവേഷണല്‍ ട്രെയിനര്‍ ത്വയ്യിബ് ഒമാനൂര്‍, ഹിഷാം തച്ചണ്ണ, മുഹ്‌സിന പത്തനാപുരം, അലിമദനി മൊറയൂര്‍, റാഫി പേരാമ്പ്ര എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.സമാപന സംഗമം കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന ട്രെഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. എംഎസ്എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, സെക്രട്ടറി ഫഹീം ആലുക്കല്‍, നജീബ് തവനൂര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ എംഎസ്എം ജില്ല പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, സെക്രട്ടറി ഫഹീം ആലുക്കല്‍ മീഡിയ കണ്‍വീനര്‍ ജൗഹര്‍ കെ അരൂര്‍, കെഎന്‍എം ജില്ല സെക്രട്ടറി അബ്ദുല്‍ അസീസ് മാസ്റ്റര്‍,ജില്ല ജോയിന്‍ സെക്രട്ടറി ഷാക്കിര്‍ ബാബു കുനിയില്‍ ഐ എസ് എം ജില്ല ട്രെഷറര്‍ ഫാസില്‍ ആലുക്കല്‍ പങ്കെടുത്തു.