മുഖ്താര്‍ അബ്ബാസ് നഖ്‌വി പുതിയ ജമ്മു കശ്മീര്‍ ലഫ്ട്‌നെന്റ് ഗവര്‍ണറായേക്കും
ശ്രീനഗര്‍: രാജ്യസഭാ സ്ഥാനമൊഴിഞ്ഞ മുഖ്താര്‍ അബ്ബാസ് നഖ് വിയെ ജമ്മു കശ്മീരിലെ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിച്ചേക്കുമെന്ന് സൂചന. കശ്മീരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് ഇപ്പോഴത്തെ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്കു പകരം നഖ് വിയെ പരിഗണിച്ചേക്കുമെന്ന സൂചന ബിജെപി പുറത്തുവിട്ടത്.
ജമ്മു കശ്മീരില്‍ അടുത്തിടെ ഉണ്ടായ കൊലപാതകങ്ങളുടെയും അക്രമ പരമ്പരകളുടെയും പശ്ചാത്തലത്തിലാണ് നഖ് വിയുടെ പേര് പരിഗണിക്കപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
രാജ്യസഭാ സീറ്റില്‍ മല്‍സരിപ്പിക്കേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പുറത്തുവന്നപ്പോള്‍ത്തന്നെ ഇത്തരമൊരു സാധ്യത പലരും മുന്നില്‍കണ്ടിരുന്നു.
പാര്‍ട്ടിയിലും ഭരണരംഗത്തും വലിയ പരിചയമുള്ള ഒരാളെന്ന നിലയില്‍ ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് ശരിയായ സന്ദേശം പകര്‍ന്നുനല്‍കാന്‍ ഇത്തരമൊരു നിയമനം ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.
2020 ഏപ്രിലില്‍ മുര്‍മുവിന് പകരമായാണ് ഇപ്പോഴത്തെ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അധികാരമേറ്റത്.