മുക്കം അഗ്‌നിരക്ഷാ സേനയുടെ സംയോജിത ഇടപെടല്‍; വന്‍ ദുരന്തം ഒഴിവായി

അതുവഴി കടന്നു പോകുകയായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രജീഷ് വിവരം അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ മുക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ സേനാംഗങ്ങള്‍ പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തീ അണച്ചു.

Update: 2021-07-22 02:49 GMT

കോഴിക്കോട്: മുക്കം മുനിസിപ്പാലിറ്റിയിലെ വട്ടോളി പറമ്പില്‍ പ്രവര്‍ത്തിക്കുന്ന തടിമില്ലും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ ഷോപ്പിനും ഇന്ന് പുലര്‍ച്ചെ 4:20 നോടെ തീ പിടിച്ചു. അതുവഴി കടന്നു പോകുകയായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രജീഷ് വിവരം അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ മുക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ സേനാംഗങ്ങള്‍ പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തീ അണച്ചു. മൂന്ന് യൂണിറ്റ് പ്രവര്‍ത്തിച്ചു. പെട്ടെന്ന് വിവരം നിലയത്തില്‍ അറിയിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ വിജയന്‍ നടുതൊടികയില്‍ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫിസര്‍ സി മനോജ്, ജയേഷ് കെ ടി, സുജിത് മിഥുന്‍, അനീഷ് കുമാര്‍, മനുപ്രസാദ് സുബിന്‍, ആദര്‍ശ്, രവീന്ദ്രന്‍, ജോഷി, എന്നിവര്‍ ചേര്‍ന്ന് തീ പൂര്‍ണമായും അണച്ചു.

Tags:    

Similar News