ആര്യന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈ കോടതി വാദം കേള്‍ക്കുന്നു

Update: 2021-10-08 07:50 GMT

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈ കോടതി വാദം കേള്‍ക്കുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ചുമത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് മുംബൈ കോടതി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

തിങ്കളാഴ്ച ഇതേ കേസില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും  നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കേസില്‍ എട്ട് പേരാണ് ഉള്ളത്. എല്ലാവരെയും കോടതി കൊവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചു. എല്ലാവരും കൊവിഡ് നെഗറ്റീവാണ്.

തങ്ങളുടെ കസ്റ്റഡിയില്‍ പ്രതികളെ വിടണമെന്ന് നര്‍ക്കോട്ടിക്‌സ് ബ്യൂറോ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ചോദ്യം ചെയ്യാന്‍ വേണ്ട സമയം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഇന്നലെ ആവശ്യം നിഷേധിച്ചു. പക്ഷേ വിധി വന്നത് രാത്രിയായതിനാല്‍ പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചില്ല. ഏജന്‍സിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയില്‍ ഷാരൂഖ് ഖാനോ ഭാര്യ ഗൗരി ഖാനോ എത്തിയിട്ടില്ല.

Tags:    

Similar News