തിമിംഗലം ഛര്‍ദിച്ച സ്രവത്തിന് 1.7 കോടി രൂപ; സ്രവവുമായെത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍
മുംബൈ: തിമിംഗലം ഛര്‍ദിച്ചപ്പോള്‍ തീരത്തടിഞ്ഞ 1.3 കിലോ ആംബര്‍ഗ്രിസ് (എണ്ണത്തിമിംഗലത്തിന്റെ വയറ്റിലെ സ്രവം) വില്‍പ്പനക്കെത്തിയ മധ്യവയസ്‌കന്‍ മുംബൈയില്‍ അറസ്റ്റില്‍. വിപണിയില്‍ 1.7കോടി രൂപ വില വരുന്ന ആംബര്‍ഗ്രിസ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. സ്‌പേം തിമിംഗലങ്ങളുടെ വയറ്റിലുണ്ടാകുന്ന തവിട്ടുനിറമുള്ള മെഴുകുപോലുള്ള കട്ടിയുള്ള സ്രവമാണ് ആംബര്‍ഗ്രിസ്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ച് കളയുന്ന ആംബര്‍ഗ്രിസ് തീരത്തടിയും. വിലയേറിയ പെര്‍ഫ്യൂമുകളില്‍ ഇവയുടെ സാന്നിധ്യമുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നീക്കത്തിലാണ് വിദ്യാവിഹാറിലെ കാമാ ലെയ്‌നില്‍ നിന്ന് ശനിയാഴ്ച രാഹുല്‍ ദുപാരെ എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ആംബര്‍ഗ്രിസ് കണ്ടെടുത്ത പോലിസ് വന്യജീവി സംരക്ഷണ നിയമം അനുസരിച്ച്‌കേസ് രജിസ്റ്റര്‍ ചെയ്തു.