മുനമ്പം വഖ്ഫ് ഭൂമി കേസില്‍ വഖ്ഫ് ട്രിബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

Update: 2025-04-11 13:53 GMT
മുനമ്പം വഖ്ഫ് ഭൂമി കേസില്‍ വഖ്ഫ് ട്രിബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിക്കേസില്‍ കോഴിക്കോട് വഖ്ഫ് ട്രിബ്യൂണല്‍ അന്തിമവിധി പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വഖ്ഫ് ബോര്‍ഡ് നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.പറവൂർ സബ് കോടതിയിൽനിന്ന് രേഖകൾ വിളിച്ചുവരുത്തണമെന്ന ഹരജി തള്ളിയതിനെതിരായാണ് അപ്പീല്‍.വഖ്ഫ് ട്രിബ്യൂണലിന് കേസില്‍ വാദം നടത്താമെന്നും എന്നാല്‍ അന്തിമവിധി പുറപ്പെടുവിക്കരുതെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വഖ്ഫ് ബോര്‍ഡിന്റെ ഹരജി ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

Similar News