മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം; ഉപഭോക്തൃ പട്ടികയില്‍ പിഴവ്, മേപ്പാടി പഞ്ചായത്തില്‍ പ്രതിഷേധം

Update: 2024-12-21 07:29 GMT

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക തയ്യാറാക്കിയതില്‍ പിഴവ് ചൂണ്ടികാട്ടി പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വലാണ് പ്രതിഷേധം.

തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണയിണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടികാട്ടി. എല്ലാം നഷ്ടപ്പെട്ട തങ്ങളെ വീണ്ടും ദ്രോഹിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വികരിക്കുന്നതെന്നും പരാതിക്കാര്‍ പറഞ്ഞു. സര്‍വ്വകക്ഷിയോഗം വിളിച്ചത് പിന്നെയെന്തിനാണെന്നും ലിസ്റ്റ് തയ്യാറാക്കിയവര്‍ വന്നിട്ട് സംസാരിക്കാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ദുരിതം പോറുന്നവരെ തെരുവിലേക്ക് ആട്ടിപായിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Tags:    

Similar News