ഡോ.ബി ആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ രാജിവയ്ക്കണം: എസ്ഡിപിഐ

Update: 2022-07-08 07:07 GMT

മലപ്പുറം: രാജ്യത്തിന്റെ അഭിമാനമായ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഡോ.സി എച്ച് അശ്‌റഫ്. മലപ്പുറം കുന്നുമ്മല്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും അതിന്റെ ശില്‍പ്പികളെയും നിന്ദിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു. സിപിഎമ്മിന്റെ ജാതി ചിന്തയും അസഹിഷ്ണുതയും പുറത്തുചാടുന്നതാണ് നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍.

ഭരണഘടനയെയും അംബേദ്കറെയും നിന്ദിച്ചതിന്റെ പേരില്‍ ഒരു മന്ത്രി രാജിവച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പുതന്നെ അതേ പാര്‍ട്ടി നേതാവായ നിയമസഭാ സാമാജികന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് യാദൃശ്ചികമല്ല. ആര്‍എസ്എസ് ഉയര്‍ത്തുന്ന വാദങ്ങള്‍ സിപിഎം ഏറ്റുപിടിക്കുന്നത് ഖേദകരമാണ്. അംബേദ്കറെ അപമാനിച്ച എംഎല്‍എ രാജിവയ്ക്കണം. അല്ലാത്ത പക്ഷം സര്‍ക്കാരും സിപിഎമ്മും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി മുര്‍ഷിദ് ഷമിം, ട്രഷറര്‍ കെ സി സലാം, മണ്ഡലം സെക്രട്ടറി നസറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News