കൊല്ലത്ത് മദ്യലഹരിയില്‍ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു

Update: 2025-03-29 16:48 GMT
കൊല്ലത്ത് മദ്യലഹരിയില്‍ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു

കൊല്ലം: പനയം ആലുംമൂട്ടില്‍ മദ്യലഹരിയില്‍ കത്തിക്കുത്ത്. രണ്ട് പേര്‍ക്ക് കുത്തേറ്റു. ഒരാള്‍ മരിച്ചു. പനയം സ്വദേശി അനില്‍കുമാറാണ് മരിച്ചത്. സുഹൃത്തായ ധനേഷിന് പരിക്കേറ്റു. കൊല്ലപ്പെട്ട അനില്‍കുമാറും പരിക്കേറ്റ ധനേഷും പ്രതി അജിത്തും സുഹൃത്തുക്കളാണ്. വൈകിട്ട് ഏഴരയോടെയാണ് സംഘര്‍ഷമുണ്ടായത് എന്നാണ് വിവരം. മദ്യലഹരിയില്‍ അനില്‍കുമാറും അജിത്തും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് അജിത്ത് അനില്‍കുമാറിനെയും ധനേഷിനെയും കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനില്‍കുമാര്‍ മരിച്ചു. ധനേഷിനെ വിദ?ഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Similar News