മസ്‌കത്ത്: മസ്‌കത്ത് സുന്നി സെന്ററിനു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനു പോകുന്നവര്‍ക്കായി ഏകദിന ഹജ്ജ് ക്യാംപ് റൂവി മന്‍ബഉല്‍ ഹുദാ മദ്‌റസയില്‍ സംഘടിപ്പിച്ചു. അഞ്ചു ദിവസം നീണ്ടുനിന്ന പഠന ക്ലാസിലും ക്യാംപിലും ഒമാന്റെ പല ഭാഗങ്ങളില്‍നിന്നായി ഹജ്ജിനു പോകുന്നവരും അല്ലാത്തവരുമായി നിരവധി പേര്‍ സംബന്ധിച്ചു. മദ്‌റസ കണ്‍വീനര്‍ സലിം കോര്‍ണേഷ് ഉദ്ഘാടനം ചെയ്തു.മസ്‌കത്ത് സുന്നി സെന്റര്‍ (എസ്‌ഐസി) പ്രസിഡന്റ് അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ ഹാജി ബൗഷര്‍, റഫീഖ് ശ്രീകണ്ഠപുരം, ശുഹൈബ് പാപ്പിനിശ്ശേരി, സക്കീര്‍ ഹുസൈന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.ഹജ്ജ് സമ്പൂര്‍ണ പഠനം എന്ന വിഷയത്തില്‍ എന്‍ മുഹമ്മദലി ഫൈസി അവതരിപ്പിച്ചു. ഹജ്ജ് യാത്രയുടെ അവതരണം സക്കീര്‍ ഹുസൈന്‍ ഫൈസി നിര്‍വഹിച്ചു. ഹജ്ജും ആരോഗ്യവും എന്ന വിഷയത്തില്‍ ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ കാര്‍ഡിയോളജി സ്‌പെഷലിസ്റ്റ് ഡോക്ടര്‍ അബ്ദുല്‍സലാം ബഷീറും ക്ലാസെടുത്തു.
ഇത്തവണയും ഒമാനില്‍നിന്നും അറുപതോളം മലയാളികള്‍ മസ്‌കത്ത് സുന്നി സെന്ററിനു കീഴില്‍ ജൂണ്‍ എട്ടിന് മസ്‌കത്തില്‍നിന്നും ഹജ്ജിന് പുറപ്പെടുന്നുണ്ട്. ശൈഖ് അബ്ദുല്‍ റഹ്മാന്‍ മൗലവിയാണ് യാത്ര അമീര്‍. ഷാജുദ്ദീന്‍ ബഷീര്‍ സ്വാഗതവും മുഹമ്മദ് പന്നിയൂര്‍ നന്ദിയും പറഞ്ഞു.