സംഗീത സംവിധായകനും ഗായകനുമായിരുന്ന അജയകുമാര്‍ അന്തരിച്ചു

Update: 2024-12-19 04:56 GMT

ഇടുക്കി: യുവ സംഗീത സംവിധായകനും ഗായകനുമായിരുന്ന അജയകുമാര്‍(45വയസ്സ് )അന്തരിച്ചു. പ്രശസ്ത ഗായകരായ ഹരിഹരനും ഹരിചരണും ആദ്യമായി ഒരേ ചിത്രത്തില്‍ പാടിയത് അജയകുമാര്‍ സംഗീതം നല്‍കിയ എല്‍മര്‍ എന്ന ചിത്രത്തിലായിരുന്നു. നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം നല്‍കിയിട്ടുണ്ട്. കൂടാതെ നിരവധി ആല്‍ബങ്ങള്‍, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയ്ക്കും അജയകുമാര്‍ സംഗീതം ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി മ്യൂസിക് കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദം നേടിയിട്ടുണ്ട്. വിജി ആണ് ഭാര്യ. അര്‍ജുന്‍, ആദിത്യന്‍ എന്നിവരാണ് മക്കള്‍. മാധവന്‍ (റിട്ട. കെ എസ് ഇ ബി എഞ്ചിനീയര്‍), ഗോപിനാഥ് (പ്രൊഫസര്‍,സംസ്‌കൃത സര്‍വ്വകലാശാല, കാലടി), ഉഷ (ഫെയര്‍ കോപ്പി സൂപ്രണ്ട്,സബ് കോടതി മുട്ടം), രവീന്ദ്രന്‍, ആര്‍ എല്‍ വി വിജയകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ഇടുക്കി മുരിക്കാശ്ശേരിയിലെ വസതിയില്‍ നടക്കും.




Tags:    

Similar News