വഖ്ഫ് ബില്ലിനെതിരേ ഏപ്രില്‍ 16ന് കോഴിക്കോട്ട് മുസ്‌ലിം ലീഗിന്റെ പ്രതിഷേധ റാലി

Update: 2025-04-04 13:15 GMT
വഖ്ഫ് ബില്ലിനെതിരേ ഏപ്രില്‍ 16ന് കോഴിക്കോട്ട് മുസ്‌ലിം ലീഗിന്റെ പ്രതിഷേധ റാലി

കോഴിക്കോട്: വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരേ ഏപ്രില്‍ 16ന് കോഴിക്കോട്ട് പ്രതിഷേധ റാലി നടത്തുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. രാജ്യസഭയിലും ബില്‍ പാസായതിനെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തിര ദേശീയ നേതൃയോഗത്തിലാണ് തീരുമാനം. ബില്ലിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. ഇതോടനുബന്ധിച്ച് ഏപ്രില്‍ 16 ന് കോഴിക്കോട് വഖ്ഫ് സംരക്ഷണ റാലി സംഘടിപ്പിക്കും. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. അടിയന്തിര നേതൃയോഗം പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്‍ മൊയ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.

ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി പി അബ്ദുള്‍ വഹാബ് എം പി, സീനിയര്‍ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം പി, ഡോ: എം കെ മുനീര്‍ എം എല്‍ എ,നവാസ് ഗനി എം പി, ഹാരിസ് ബീരാന്‍ എം പി, ദസ്തഗീര്‍ ആഖ, ഖുര്‍റം അനീസ് ഉമര്‍ ,സി കെ സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Similar News