ജയ്ശ്രീറാം വിളിക്കാന്‍ മര്‍ദനം; അസമില്‍ മുസ്‌ലിം യുവാക്കള്‍ക്ക് പരിക്ക്

Update: 2019-06-21 13:11 GMT

ബര്‍പെട: ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് രാജ്യത്ത് വീണ്ടും മുസ്‌ലിംകള്‍ക്കെതിരേ ക്രൂരമര്‍ദനം. അസമിലെ ഒരു സംഘം മുസ്‌ലിം യുവാക്കളാണ് തങ്ങളെ ഹിന്ദുത്വര്‍ തടഞ്ഞുനിര്‍ത്തി ജയ്ശ്രീറാം വിളിക്കാനും പാകിസ്താന്‍ മൂര്‍ദാബാദ് എന്ന് വിളിക്കാനും മര്‍ദ്ദിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്‍സ് യൂനിയനും നോര്‍ത്ത് ഈസ്റ്റ് മൈനോറിറ്റി സ്റ്റുഡന്‍സ് യൂനിയനുമാണ് പോലിസില്‍ പരാതിപെട്ടത്. ബര്‍പെടയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഓട്ടോ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടാണ് സംഘം മര്‍ദിച്ചത്. നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, പാകിസ്താന്‍ മൂര്‍ദാബാദ് എന്നിങ്ങനെ പറയിക്കുകയും ചെയ്തു. അക്രമികള്‍ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അക്രമികള്‍ക്കെതിരെ സത്വര നടപടിയെടുക്കാന്‍ എസ്പിയോട് ആവശ്യപ്പെട്ടതായി സ്ഥലത്തെ കോണ്‍ഗ്രസ് എംഎല്‍എ അബ്ദുല്‍ ഖലീഖ് ആവശ്യപ്പെട്ടു.

Similar News