ഹരിയാനയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു
സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുമ്പോഴാണ് ബോഡിബില്‍ഡര്‍ കൂടിയായ ആസിഫിനെയും സഹോദരനെയും 15ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്.
മേവാത്: ഹരിയാനയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. മേവാത്ത് ഖേദ കാലിഫൂര്‍ ഗ്രാമത്തിലെ ആസിഫിനെയാണ് അക്രമികള്‍ അടിച്ചുകൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ റാഷിദിനെയും അക്രമിച്ചെങ്കിലും അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു.
സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുമ്പോഴാണ് ബോഡിബില്‍ഡര്‍ കൂടിയായ ആസിഫിനെയും സഹോദരനെയും 15ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ആസിഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
ആള്‍ക്കൂട്ടക്കൊലക്കെതിരെ ട്വിറ്ററിലുള്‍പ്പടെ പ്രതിഷേധം ശക്തമായതോടെ മേവാത് പോലീസ് പ്രതികളെ പിടികൂടി. ജസ്റ്റിസ് ഫോര്‍ ആസിഫ് എന്ന പേരില്‍ ട്വിറ്ററില്‍ നടക്കുന്ന ഹാഷ് ടാഗ് കാംപയ്‌നില്‍ 30000ത്തോളം പേരാണ് പങ്കുചേര്‍ന്ന് ആസിഫിന് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.