ഉന്നാവോയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു
അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി സര്‍ക്കിള്‍ ഓഫീസര്‍ ബംഗര്‍മാവ് അഞ്ജനി കുമാര്‍ സിംഗ് പറഞ്ഞു.
ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. അനീസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ലഖ്‌നൗവിലെ കക്കോറി പ്രദേശത്താണ് സംഭവം. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ഇയാളെ കള്ളനാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ തല്ലിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി സര്‍ക്കിള്‍ ഓഫീസര്‍ ബംഗര്‍മാവ് അഞ്ജനി കുമാര്‍ സിംഗ് പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി അനീസിനെ ബംഗര്‍മാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അനീസിന്റെ പിതാവ് റഈസ് ആവശ്യപ്പെട്ടു. മകന്‍ മോഷ്ടാവല്ലെന്നും മറ്റൊരു കാര്യത്തിന് ബെഹ്ത മുജാവര്‍ പ്രദേശത്തേക്ക് പോയപ്പോഴാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നും പിതാവ് പറഞ്ഞു.
ആഴ്ച്ചകള്‍ക്കു മുന്‍പ് ജാര്‍ഖണ്ഡിലെ അംഗാറയില്‍ ബൈക്ക് മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നിരുന്നു. മുബാറക് ഖാന്‍(27) എന്നയാളാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ റിഹാന്‍ എന്ന യുവാവിനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. വീടിന്റെ മതിലിനരികില്‍ മാത്രമൊഴിച്ചു എന്നതിന്റെ പേരിലായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷാരൂഖ് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.