യാങ്കോണ്‍: മ്യാന്‍മറിലെ പൊതു തിരഞ്ഞെടുപ്പില്‍ ാങ് സാന്‍ സുചിയുടെ ഭരണകക്ഷി തകര്‍പ്പന്‍ ജയം നേടി. സുചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) 396 സീറ്റുകള്‍ നേടിയിട്ടുണ്ട്. 2011 ല്‍ രാജ്യം പ്രത്യക്ഷമായ സൈനിക ഭരണത്തില്‍ നിന്ന് പുറത്തുവന്നതിന് ശേഷമുള്ള രണ്ടാമത്തെ വോട്ടെടുപ്പാണ് ഇത്.
സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി) ക്ക് വെറും 30 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അതിനിടെ വോട്ട് സ്വതന്ത്രമോ ന്യായമോ അല്ലെന്നും തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മീഷന്‍ (യുഇസി) സ്ഥാനമൊഴിയണമെന്നും വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും യുഎസ്ഡിപി ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ പടിഞ്ഞാറന്‍ റാഖൈന്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.