ദേശീയപാതാ വികസനം: കേന്ദ്ര സര്‍ക്കാരിന് കരാറുകാരെ ഭയമാണോയെന്ന് മന്ത്രി റിയാസ്

Update: 2022-08-06 07:12 GMT

തിരുവനന്തപുരം: ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി ദേശീയപാതയിലെ കരാറുകാരാണെന്ന് മന്ത്രി റിയാസ്. കരാറുകാരെ കേന്ദ്ര സര്‍ക്കാരിന് ഭയമാണോ എന്നും റിയാസ് ചോദിച്ചു.

ദേശീയ പാതയിലെ വികസനം പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല, കേന്ദ്രമാണ് ചെയ്യുന്നത്. വേണ്ടവിധത്തില്‍ അറ്റകുറ്റപ്പണി നടത്താത്തവരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അങ്കമാലി ദേശീയപാതയിലെ കുഴിയില്‍ വീണ് ഇന്നലെ രാത്രി പതിനൊന്നിന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചിരുന്നു. പറവൂര്‍ സ്വദേശി ഹാഷിമാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കുഴിയില്‍വീണതിനെത്തുടര്‍ന്ന് എതിര്‍വശത്തുനിന്നുവന്ന ലോറി ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു.

Tags:    

Similar News