കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമി വിവാദ പശ്ചാത്തലത്തിൽ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വഖ്ഫ് സമ്മിറ്റ് ഇന്ന് വൈകീട്ട് നാലു മണിക്ക് കോഴിക്കോട് മുതലക്കുളത്ത്. വിവിധ സംഘടനാനേതാക്കൾ സമ്മിറ്റിൽ സംബന്ധിക്കും.പി ടി എ റഹീം, വി എച്ച് അലിയാർ ഖാസിമി, ഒ അബ്ദുർറഹ്മാൻ, ഉമർ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, ഡോ. ഹുസൈൻ മടവൂർ, പ്രഫ. എ കെ അബ്ദുൽ ഹമീദ്, എ പി അബ്ദുൽ വഹാബ്, മുള്ളൂർക്കര മുഹമ്മദലി സഖാഫി, ഡോ. ഐ പി അബ്ദുസ്സലാം, എൻ കെ അബ്ദുൽ അസീസ്, ബഷീർ ബഡേരി, സി പി നാസർ കോയ തങ്ങൾ, മുസ്തഫ എറക്കൽ, കെ പി ഇസ്മായിൽ, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ, സയ്യിദ് ഷബീൽ ഹൈദ്രൂസി തങ്ങൾ എന്നിവർ പ്രസംഗിക്കും.