നാഷണല്‍ ലോക് അദാലത്ത് : തീര്‍പ്പാക്കിയത് 8,452 കേസുകള്‍

Update: 2022-03-14 01:05 GMT

കോട്ടയം : ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 8452 കേസുകള്‍ തീര്‍പ്പാക്കി. കോടതികളില്‍ നിലവിലുള്ള കേസുകളും ഇതര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതടക്കം 15276 കേസുകളാണ് പരിഗണിച്ചത്. ആകെ തീര്‍പ്പാക്കിയ കേസുകളില്‍ 7514 എണ്ണം പെറ്റി കേസുകളാണ്. ബാങ്ക് റിക്കവറി, വാഹനാപകടം, വിവാഹം, വസ്തു തര്‍ക്കങ്ങള്‍, ആര്‍ടിഓ, രജിസ്‌ട്രേഷന്‍ വകുപ്പിലെ അണ്ടര്‍ വാല്യൂ വേഷന്‍ എന്നിവ സംബന്ധിച്ച കേസുകളും അദാലത്തില്‍ തീര്‍പ്പാക്കി.

6 കോടി രൂപയാണ് വിവിധ കേസുകളിലായി വിധിച്ചത്.

വിവിധ താലൂക്കു ലീഗല്‍ സര്‍വ്വീസസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന അദാലത്തിന് ഡി.എല്‍. എസ്. എ ചെയര്‍മാന്‍ ജില്ലാ ജഡ്ജി എന്‍ഹരികുമാര്‍ , സെക്രട്ടറി സുധീഷ് കുമാര്‍ എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News