പരപ്പനങ്ങാടിയില്‍ ട്രയിന്‍ തട്ടി കക്കാട് സ്വദേശി മരിച്ചു

Update: 2023-03-10 02:02 GMT
പരപ്പനങ്ങാടിയില്‍ ട്രയിന്‍ തട്ടി കക്കാട് സ്വദേശി മരിച്ചു

മലപ്പുറം: പരപ്പനങ്ങാടിയില്‍ ട്രയിന്‍ തട്ടി കക്കാട് സ്വദേശി മരിച്ചു. തിരൂരങ്ങാടി കക്കാട് കരുമ്പില്‍ സ്വദേശി (പൂങ്ങാടന്‍) കോലോത്തില്‍ അബ്ദുല്‍ ഹമീദ് (56) ആണ് മരിച്ചത്. പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ സമീപം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. അപകട വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലിസും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News