റിയാദ്: രോഗബാധിതയായ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരിച്ചു. മങ്കട കൂട്ടിൽ സ്വദേശിനി പുള്ളോടൻ സിഫാനത്ത് (48) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ചയാണ് മരിച്ചത്. ഭർത്താവ് – പിലാക്കൽ അബ്ദുൽ ഹമീദ്, മക്കൾ – അജിന, ഹസ്ന, ഫസ്ന, മരുമക്കൾ – സുലൈമാൻ, ഹിശാം, അമാനുല്ല. ജിദ്ദയിലെ ഹയ്യുൽ ഫൈഹ മസ്ജിദ് റഹ്മ മഖ്ബറയിൽ ഇന്ന് ഖബറടക്കി. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകരാണ് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചത്.