നവീന്‍ബാബുവിന്റെ മരണം: ടി വി പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

Update: 2024-12-28 07:42 GMT

തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ടി വി പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ഇരിക്കൂര്‍ മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദര്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി ലഭിച്ചത്.

പെട്രാള്‍ പമ്പിനു അനിമതി ലഭിക്കാന്‍ വേണ്ടി അപേക്ഷകനായ പ്രശാന്ത് എഡിഎം നവീന്‍ ബാബുവിന് കൈക്കുലി കൊടുക്കേണ്ടി വന്നു എന്നായിരുന്നു ആരോപണം.

കൈക്കൂലി കൊടുത്തെന്ന കാര്യം പ്രശാന്തിന്റെ ബന്ധുവാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ വിളിച്ചു പറയുന്നത്. ഒക്ടോബര്‍ 14ന് വിജിലന്‍സ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും. കലക്ടറേറ്റില്‍ എഡിഎമ്മിന് നല്‍കിയ യാത്രയയപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എഡിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിറ്റേന്ന് ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.




Tags:    

Similar News