നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു

അടഞ്ഞുകിടക്കുന്ന ശക്തികുളങ്ങര ഹാര്‍ബര്‍ അണു മുക്തമാക്കിയ ശേഷം രണ്ടു ദിവസത്തിനകം തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Update: 2020-08-21 18:12 GMT

കൊല്ലം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു. ഹാര്‍ബറുകളില്‍ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് നടപടി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, പോലീസ് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ഹാര്‍ബര്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. ഹാര്‍ബറുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അടഞ്ഞുകിടക്കുന്ന ശക്തികുളങ്ങര ഹാര്‍ബര്‍ അണു മുക്തമാക്കിയ ശേഷം രണ്ടു ദിവസത്തിനകം തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News