നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Update: 2025-02-04 04:05 GMT
നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പോലിസ് രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ കോടതിയിൽ അനുകൂല ഉത്തരവുണ്ടായാൽ ഇന്ന് തന്നെ കേസിൽ തെളിവെടുപ്പ് നടത്താനാണ് സാധ്യത. ആളുകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.

നിലവിൽ പോലിസ് സ്റ്റേഷനു പുറത്ത് പ്രതിഷേധിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിയുണ്ടായിട്ടും പോലിസ് ചെന്താമരയുടെ കാര്യത്തിൽ വേണ്ട നടപടിയെടുക്കാതിരുന്നതാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ചെന്താമരയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പ്രധാനമായും ഉയർത്തുന്ന ആരോപണം.

Tags:    

Similar News