ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാള്‍ ടൂറിസം മന്ത്രി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാള്‍ ടൂറിസം മന്ത്രി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് മന്ത്രിയുള്‍പ്പെടെ ഏഴു ഉന്നത ഉദ്യോഗസ്ഥര്‍ മരിച്ചതായി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റു ആറുപേരുമാണ് കൊല്ലപ്പെട്ടതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. നേപ്പാളിലെ തെഹ്‌റാതും ജില്ലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് സൂചന. അപകടത്തെതുടര്‍ന്ന നേപ്പാള്‍ പ്രധാനമന്ത്രി പ്രതേക കാബിനറ്റ് വിളിച്ചുചേര്‍ത്തു.