മജീദ് ഫൈസിക്ക് വേണ്ടി മലപ്പുറത്ത് ന്യൂജന്‍ റോഡ് ഷോ നടത്തി

കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി കുന്നുമ്മലില്‍ സമാപിച്ചു.

Update: 2019-04-12 14:56 GMT

മലപ്പുറം: എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പി അബ്ദുല്‍ മജീദ് ഫൈസിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ന്യൂജന്‍ റോഡ് ഷോ ശ്രദ്ധേയമായി. കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി കുന്നുമ്മലില്‍ സമാപിച്ചു. മുന്നില്‍ റോളര്‍ സ്‌കേറ്റിങ് ടീമുകളും ബൈക്കുകളും അതിന് പിന്നില്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിയും ബാനറിന് പിറകിലായി നൂറ് കണക്കിന് കോളജ് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും അണിനിരന്നു. അതിന് പിന്നില്‍ ബാന്റ് വാദ്യത്തോടെ ന്യൂജന്‍ വോട്ടര്‍മാരും അണിനിരന്നപ്പോള്‍ നഗരത്തിന് അത് പുതിയ അനുഭവമായി.

സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ അലങ്കരിച്ച ഓട്ടോറിക്ഷകളും റോഡ് ഷോയില്‍ ഇടം പിടിച്ചിരുന്നു. റോഡിന് ഇരു വശവും തിങ്ങി നിറഞ്ഞ വോട്ടര്‍മാരെ അബ്ദുല്‍ മജീദ് ഫൈസി അഭിവാദ്യം ചെയ്തു. ഗതാഗതം തടസ്സപെടുത്താതെ റോഡ് ഷോ നടത്തിയത് നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും, ഓട്ടോ ജീവനക്കാരുടെയും പ്രശംസ പിടിച്ചുപറ്റി. മിഹ്‌സബ് എന്‍, സഹീര്‍ അലി, മുന്‍ഫിര്‍ പുളിക്കല്‍, സുഹൈല്‍ മുള്ളമ്പാറ, ജവാദ് പി, അക്ബര്‍ അലി, ഫിദ ഷെറിന്‍, ഫാത്തിമ ബിന്‍സിയ, ഹെമ്‌ന, മുന്ഷിര്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ സ്വന്തം പ്രതിഛായ നഷ്ടപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഛായയില്‍ അഭയം തേടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പി അബ്ദുല്‍ മജീദ് ഫൈസി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോട്ടപ്പടിയിലെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരേ ശക്തമായ പോരാട്ടം നടത്തുന്നതിനാണ് മലപ്പുറത്തെ ജനങ്ങള്‍ അദ്ദേഹത്തെ പാര്‍ലമെന്റിലേക്കച്ചത്. എന്നാല്‍ ബിജെപി ക്കെതിരേ ശക്തമായ നിലപാടെടുക്കേണ്ട നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ലോക്‌സഭയില്‍ നിന്ന് മുങ്ങുകയായിരുന്നു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, മുത്തലാഖ് ബില്‍ ചര്‍ച്ച എന്നിവ നടക്കുമ്പോള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഉണ്ടായിരുന്നില്ല. മലപ്പുറത്തെ വോട്ടര്‍മാര്‍ ബാലറ്റിലൂടെ ഇതിനെതിരേ പ്രതികരിക്കുമെന്ന് തിരിച്ചറിഞ്ഞ കുഞ്ഞാലിക്കുട്ടി രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാനുള്ള വിഫല ശ്രമമാണ് നടത്തുന്നത്. ഫാഷിസത്താട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയെ തിരുവനന്തപുരത്ത് മല്‍സരിപ്പികയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എങ്കില്‍ തെക്കന്‍ മേഖലയില്‍ ബിജെപിക്ക് രണ്ടാം സ്ഥാനം സ്വപ്നം പോലും കാണാന്‍ കഴിയുമായിരുന്നില്ല. ഫൈസി കുറ്റപ്പെടുത്തി മലപ്പുറം മണ്ഡലത്തില്‍ രാവിലെ കോട്ടപ്പടി മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ച അബ്ദുല്‍ മജീദ് ഫൈസിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കുന്നുമ്മല്‍ കിഴക്കേത്തല , കോഡൂര്‍, മുണ്ടുപറമ്പ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ആനക്കയത്ത് സമാപിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.സാദിഖ് നടുത്തൊടി. ഡോ. സി എച്ച് അഷ്‌റഫ്, അഡ്വ. എ എ റഹീം, ഹംസ മഞ്ചേരി, പറത്തിക്കോട്ടില്‍ അബൂബക്കര്‍, എം ടി മുഹമ്മദ്, ഇര്‍ഷാദ് മൊറയൂര്‍ , ഷഫീഖ് കല്ലായി, അക്ബര്‍ മൊറയൂര്‍ സ്ഥാനാര്‍ഥിയോടൊപ്പം അനുഗമിച്ചു.

Tags:    

Similar News