കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കേന്ദ്ര ബാങ്ക് ഗവര്‍ണറായി ഡോ. നന്ദലാല്‍ വീരസിംഹയെ നിയമിച്ചു. കെഎംഎം സിരിവര്‍ധനയെ ധനമന്ത്രാലയത്തിന്റെ സെക്രട്ടറിയായും നിയമിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്‌സെയാണ് ഇരുവരെയും നിയമിച്ചത്.
കൊളംബൊ സര്‍വകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ വീരസിംഹ മലേഷ്യന്‍ സിയാസന്‍ സെന്ററില്‍ ഗവേഷകനുമാണ്. പല രാജ്യാന്തര ഘടകങ്ങളിലും ഉപദേശകസമിതി അംഗമാണ്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഫണ്ടിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്ന സിരിവര്‍ധന ധനമന്ത്രാലയത്തിന്റെ ഡിജിയുമായിരുന്നു.
കടപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പുതിയൊരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. അതിനുള്ള ഉപദേശകസമിതിയില്‍ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ ഗവര്‍ണറും ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഡയറക്ടറുമായ ഇന്ദ്രജിത് കുമാരസ്വാമി, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡെവലപ്‌മെന്റ് സ്‌കീം പ്രൊഫസറും ലോകബാങ്കിന്റെ മുന്‍ ചീഫ് ഇക്കണോമിസ്റ്റുമായ ശാന്ത ദേവരാജന്‍, മുന്‍ കോര്‍പ്പറേറ്റ് കപ്പാസിറ്റി ഡെവലപ്‌മെന്റ് ഡയറക്ടറും മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ശര്‍മിണി കുറി എന്നിവര്‍ ഉള്‍പ്പെടുന്നു.