കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പോലിസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.