തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റ സാഹചര്യത്തില്‍ ജില്ലയില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവായി. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തല ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സെക്രട്ടറിമാര്‍ക്ക് ആര്‍ ആര്‍ ടി യുടെ ഏകോപന ചുമതല ഉണ്ടായിരിക്കും.
ആര്‍ ആര്‍ ടി ഗ്രൂപ്പുകള്‍ കൊവിഡ് പോസിറ്റീവായ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തുകയും ചെറിയ സ്‌ക്വാഡുകളായി തിരിഞ്ഞ് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് അവബോധം നല്‍കേണ്ടതുമാണ്.