തൃശൂർ: ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു. വേലൂരില്‍ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.
ചൊവ്വല്ലൂര്‍ കുര്യാക്കോസ് ഭാര്യ സിസിലി ടീച്ചര്‍ (79), നെല്ലിക്കല്‍ കുഞ്ഞുണ്ണി മകന്‍ ധര്‍മ്മന്‍ (74) എന്നിവരാണ് മരിച്ചത്. എടത്തിരുത്തിയില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു. ചാമക്കാല കോവില്‍ തെക്കേ വളപ്പില്‍ ചന്ദ്രന്‍ (74) ആണ് മരിച്ചത്.