തൃശൂർ: 30 ൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഗ്രാമപഞ്ചായത്തുകൾ
മൊത്തമായി അടച്ചിട്ടില്ല. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൂടുതൽ കേസുകൾ വരുന്ന പ്രദേശങ്ങളെ കണ്ടെയ്മെൻറ് സോണുകളാക്കി മാറ്റി നിയന്ത്രണം ശക്തമാക്കും. നിയന്ത്രണങ്ങൾ ആവശ്യമുള്ള വാർഡുകൾ മാത്രം അടച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും കളക്ടർ നിർദ്ദേശം നൽകി.കണ്ടെയ്ൻമെൻറ് സോണുകളിലെ അനാവശ്യ യാത്രകൾ ഒഴിവാക്കണം.നിർദ്ദേശങ്ങൾ പാലിക്കാത്തവരെ പോലിസ് നടപടിയിൽ അറസ്റ്റ് ചെയ്യാനും കലക്ടർ നിർദ്ദേശിച്ചു.
കയ്പമംഗലം ഭാഗത്ത് കണ്ടെയ്മെൻ്റ് സോണാക്കി തിരിച്ച പ്രദേശങ്ങളിൽ പൊതുവഴിയിലെ ബാരിക്കേഡുകൾ മാറ്റി ആളുകൾ റോഡിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തെ അലസമായി പച്ചക്കറികൾ ഇറക്കുന്ന സ്വകാര്യ മാർക്കറ്റുകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നൽകി.ചീഫ് വിപ്പ് കെ രാജൻ
ഡി എം ഒ കെ ജെ റീന,സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ,
റൂറൽ എസ് പി ആർ വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.